തട്ടമിട്ടതിന്റെ പേരില്‍ മുസ്ലിം വനിതാ ജനപ്രതിനിധികൾക്ക് വിലക്ക്; പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ അപമാനിതരായത് കേരളത്തിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റുമാർ.

  • Post category:news
  • Reading time:1 min read
You are currently viewing തട്ടമിട്ടതിന്റെ പേരില്‍ മുസ്ലിം വനിതാ ജനപ്രതിനിധികൾക്ക് വിലക്ക്; പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ അപമാനിതരായത് കേരളത്തിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റുമാർ.

അഹമ്മദാബാദ് : (കാസര്‍കോട്,വയനാട്) ;ലോക വനിതാദിനത്തോടനുബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി അഹമ്മദാബാദില്‍ നടത്തുന്ന ‘സ്വച്ഛ് ശക്തി’ ക്യാംപില്‍ തട്ടമിട്ടതിന്റെ പേരില്‍ മുസ്ലിം വനിതാ ജനപ്രതിനിധിക്ക് വിലക്കേര്‍പ്പെടുത്തിയതായി പരാതി. വയനാട് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാന്‍ സെയ്തലവി, കാസര്‍കോട് ജില്ലയിലെ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ എന്നിവരെയാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

സുരക്ഷാ കാരണങ്ങളാൽ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. കേരളത്തില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റുമാരായ  നൂറോളം വനിതകളാണ് ക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇതിനെതിരെ  സാമൂഹ്യപ്രവര്‍ത്തകയും രാഷ്ട്രീയനേതാവുമായ അശ്വതി കെ.ടി തന്ടെ ഫേസ്ബുക്ക് പേജിലൂടെ പ്രേതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. കാസർകോട് ജില്ലയിൽ പലയിടത്തും കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധവും നടന്നു.

0Shares