ഡിസ്‌കൗണ്ട് നല്‍കിയില്ല; മാളിലെ രണ്ടു ജീവനക്കാരെ വെടിവെച്ച് കൊന്നത് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing ഡിസ്‌കൗണ്ട് നല്‍കിയില്ല; മാളിലെ രണ്ടു ജീവനക്കാരെ വെടിവെച്ച് കൊന്നത് ഇങ്ങനെ

വാരണാസി: ഡിസ്‌ക്കൗണ്ട് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാളിലെ രണ്ടു ജീവനക്കാരെ സാധനം വാങ്ങാനെത്തിയ ആള്‍ വെടിവെച്ച് കൊന്നു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഉത്തര്‍പ്രദേശിലെ വരാണസിയില്‍ ജെ.വി.എച്ച് മാളിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മാളിലെ ഒരു തുണിക്കടയില്‍ ഡിസ്‌ക്കൗണ്ടിനെ ചൊല്ലി ജീവനക്കാരനുമായുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. തനിക്ക് വിലക്കുറവ് വേണം എന്ന ആവശ്യം ഇവര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് മറ്റൊരു സെയില്‍സ്മാനും കൂടി തര്‍ക്കത്തില്‍ പങ്ക് ചേര്‍ന്നു. ഇതോടെ കുപിതനായ യുവാവ് കൈയ്യിലുള്ള തോക്ക് ഉപയോഗിച്ച് ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കടയില്‍ സെയില്‍സ്മാന്മാരായ സുനിലും ഗോപിയുമാണ് കൊല്ലപ്പെട്ടത്. ഗോലു, വിശാല്‍ എന്നിവര്‍ക്കാണ് പരുക്ക് പറ്റിയത്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. വെടിവെപ്പിനെ തുടര്‍ന്ന് പോലീസ് മാള്‍ പൂട്ടി. പ്രതി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തിലെ പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ദൃസാക്ഷികളെ ചോദ്യം ചെയ്യുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.

0Shares