ഡല്‍ഹിയിലെ അയ്യപ്പ ക്ഷേത്രത്തിൽ സദ്യക്കിടെ ശബരിമല വിഷയം പ്രസംഗിക്കാൻ ശ്രമിച്ച ശോഭാസുരേന്ദ്രനെ ഭക്തർ തടഞ്ഞു; പ്രസംഗം മതിയാക്കി ശോഭ ഇറങ്ങി പോയി

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹിയിലെ അയ്യപ്പ ക്ഷേത്രത്തിൽ സദ്യക്കിടെ ശബരിമല വിഷയം പ്രസംഗിക്കാൻ ശ്രമിച്ച ശോഭാസുരേന്ദ്രനെ ഭക്തർ തടഞ്ഞു; പ്രസംഗം മതിയാക്കി ശോഭ ഇറങ്ങി പോയി

ഡൽഹി: ഡൽഹിയിലെ രോഹിണി സെക്ടർ 17 അയ്യപ്പക്ഷേത്രത്തിൽ ശബരിമല വിഷയം പ്രസംഗിച്ച ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ ഭക്തർ തടഞ്ഞു. ഡൽഹിയിലെ ബി.ജെ.പി സ്ഥാനാർത്ഥികൾക്കുവേണ്ടി വേണ്ടി മലയാളികൾക്കിടയിൽ പ്രചരണം നടത്തുവാനാണ് ശോഭാസുരേന്ദ്രൻ എത്തിയത്. ഉച്ചയ്ക്ക് സദ്യ നടക്കുന്നതിനിടെ രാഷ്ട്രീയം പ്രസംഗിക്കുവാനുള്ള ശോഭാ സുരേന്ദ്രന്‍റെ ശ്രമമാണ് ഭക്തർ തടഞ്ഞത്.

ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള സദ്യ നടക്കുന്ന സമയത്താണ് ശോഭാസുരേന്ദ്രൻ എത്തിയത്. ഇതിനിടെ ചില ബി.ജെ.പി പാർട്ടി പ്രവർത്തകർ ശോഭാ സുരേന്ദ്രന് മൈക്ക് കൈമാറുകയായിരുന്നു. പ്രസംഗം ആരംഭിച്ച ശോഭാ സുരേന്ദ്രൻ ശബരിമല വിഷയത്തിലേക്ക് കടന്നപ്പോഴാണ് മറ്റു ഭക്തർ ക്ഷേത്രത്തിൽ രാഷ്ട്രീയം പ്രസംഗിക്കേണ്ട എന്നുപറഞ്ഞ് ഭക്തർ ശോഭാ സുരേന്ദ്രന് മുന്നറിയിപ്പു നൽകിയത്.

ശോഭാ സുരേന്ദ്രൻ പ്രസംഗിക്കേണ്ട എന്ന് വ്യക്തമാക്കി ഭക്തർ ഉറച്ചുനിന്നതോടെ പ്രസംഗം മതിയാക്കി. യാത്രപോലും പറയാതെ ശോഭന സുരേന്ദ്രൻ തിരിച്ചു പോവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഭക്തർക്ക് നേരെ ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയതോടെ ക്ഷേത്രപരിസരം ചെറിയ രീതിയിൽ ബഹളവും നടന്നു.

0Shares