Trending News





തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ സമ്മിശ്ര പ്രതികരണം. ജനകീയ വിഷയങ്ങൾക്ക് ആവശ്യമായ പ്രാധാന്യം നൽകിയില്ല. ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ചു. ക്ഷേമപെൻഷൻ കൂട്ടിയില്ല. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും വർധനവ്. എന്നാൽ, ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്ത കുടിശ്ശിക ഉടൻ നൽകുമെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ ബജറ്റ് പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കുമെന്നാണ് പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഒരുപാട് ഉണ്ടാകുമെന്ന പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ അത് പാടെ ഒഴിവാക്കിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. കർഷകർക്ക് ഉപകാരപ്രദമാകുംവിധം ഒരു പ്രഖ്യാപനവും ഉണ്ടായില്ല. റബ്ബർ കർഷകരെ ആശ്വസിപ്പിക്കാൻ വിലയിൽ പത്തറുപ വർധിപ്പിച്ചത് വലിയ നേട്ടമായി ഇടത് പക്ഷം കാണുന്നു. എന്നാൽ മാർക്കറ്റ് വില ബജറ്റ് അവതരണ ദിവസം 208 ഇരിക്കെ സർക്കാർ 170 ൽ നിന്നും 180 ആക്കിയതിൽ എന്തുകാര്യം. മാർക്കറ്റിൽ 28 രൂപ അധികമായി ലഭിക്കുന്ന സംഭവം സർക്കാർ ജനങ്ങളെ പറ്റിക്കുന്നതിന് തുല്യം.
ക്ഷേമപെൻഷൻ 100 രൂപയോ 150 രൂപയോ കൂട്ടുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ബജറ്റ് നിരാശപ്പെടുത്തി. 12 ആം ശമ്പള പരിഷ്ക്കരണ കമ്മീഷൻ്റെ പ്രഖ്യാപനം ഉറപ്പിച്ച ജീവനക്കാർക്കും നിരാശയായിരുന്നു ഫലം. പക്ഷെ ക്ഷാമബത്തിയിലെ കുടിശ്ശിക ഉടൻ ലഭിക്കുമെന്നതിൽ മാത്രമായി ആശ്വാസം. കേന്ദ്ര സർക്കാർ മാതൃകയും വിവിധ സംസ്ഥാനങ്ങളിലെ പുതിയ രീതികളും കണക്കിലെടുത്താകും മാറ്റം. ദിവസ വേതന കരാർ ജീവനക്കാരുടെ വേതനം 6 ശതമാനം കൂട്ടും. ലൈഫ് മിഷൻ വഴി ഗ്രാമീണ മേഖലയിൽ 1 ലക്ഷം വ്യക്തിഗത ഭവനങ്ങളും 19 ഭവന സമുച്ചയഹ്ങളും പണിയും. റോഡുകൾക്കും പാലങ്ങൾക്കുമായി 4219.41 കോടി. കോവളം, മൂന്നാർസ കുമരം, ഫോർട്ട് കൊച്ചി എന്നിവടങ്ങളിലെ ഒഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് കെ ഹോംസ് ടൂറിസം പദ്ധതി നടപ്പാക്കും. മുതിർന്ന പൗരന്മാർക്ക് പുതു സംരഭം തുടങ്ങാൻ ന്യൂ ഇന്നിംഗ്സ് പദ്ധതി നെൽകൃഷിക്ക് 150 കോടി, വിലക്കയറ്റം തടയാനുള്ള വിപണി ഇടപെടലിന് 2063 കോടി, പഴഞ്ചൻ സർക്കാർ വാഹനങ്ങൾ മാറ്റാൻ 100 കോടി, തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് 100 കോടിയുടെ പാക്കേജ്, വന്യമൃഗ ആക്രമണം നേരിടാൻ 75 കോടി എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ.

Sorry, there was a YouTube error.