ട്വന്റി20 മത്സരത്തിനിടെ എതിര്‍ ടീം താരവുമായി കൂട്ടിയിടിച്ച് പാക് താരം അബോധാവസ്ഥയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ട്വന്റി20 മത്സരത്തിനിടെ എതിര്‍ ടീം താരവുമായി കൂട്ടിയിടിച്ച് പാക് താരം അബോധാവസ്ഥയില്‍.

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 മത്സരത്തിനിടെ എതിര്‍ ടീം താരവുമായി കൂട്ടിയിടിച്ച് പാക് താരം അഹമ്മദ് ഷെഹ്‌സാദിന് ഗുരുതര പരിക്ക്. കഴുത്തെല്ലിനു പരിക്കേറ്റ് ബോധരഹിതനായ ഷെഹ്‌സാദിനെ ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വെസ്റ്റിന്‍ഡീസിനെതിരായ സൊഹൈല്‍ തന്‍വീറിന്റെ നാലാം ഓവറിനിടെയായിരുന്നു അപകടമുണ്ടായത്.

കരീബിയന്‍ ബാറ്റ്‌സ്മാന്‍ മാര്‍ലോണ്‍ സാമുവല്‍സിന്റെ സിംഗിള്‍ തടയാല്‍ ശ്രമിക്കുന്നതിനിടെ ഷെഹ്‌സാദും ക്രീസിലുണ്ടായിരുന്ന ചാഡ് വിക് വാള്‍ട്ടണും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ് അബോധാവസ്ഥയിലായ പാകിസ്ഥാന്‍ താരത്തെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം പാകിസ്ഥാന്‍ ടീമിലേക്ക് തിരികെ വിളിക്കപ്പെട്ട താരമാണ് ഷെഹ്‌സാദ്. ഇനിയൊരു തിരിച്ചു വരവ് അസാധ്യമെന്നു കരുതിയിടത്തു നിന്നും തിരികെ ടീമില്‍ മടങ്ങിയെത്തിയ ഷെഹ്‌സാദിന്റെ പരിക്ക് പാക് ടീമിനെ കനത്ത ആഘാതമായി മാറിയിരിക്കുകയാണ്.

0Shares