ലണ്ടന്‍: ട്രംപിനെ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് ബ്രിട്ടന്‍ സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ്. കുടിയേറ്റത്തിന് വിലക്കും ഏഴു രാജ്യങ്ങള്‍ക്ക് വിസയും നിരോധിച്ച ട്രംപിനോടുള്ള എതിര്‍പ്പാണ് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭി സംബോധന ചെയ്യാന്‍ ട്രംപിനെ അനുവദിക്കില്ലെന്ന് ബെര്‍ക്കോവ് തുറന്നടിക്കാന്‍ കാരണം. പൊതു സഭയില്‍ ഒരു പോയിന്റ് ഓഫ് ഓര്‍ഡറിനു മറുപടി നല്‍കവേയാണ് സ്പീക്കറുടെ ഈ പ്രതികരണം.
