
തൃശൂർ: ഇന്ന് പുലർച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എതിര് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാനെ സന്ദർശിക്കാനെത്തി ഇന്നസെന്റ്. ശക്തമായ നെഞ്ചുവേദനയെ തുടര്‍ന്ന് ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നിബഹനാനെ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ അപകടനില തരണം ചെയ്ത ബെന്നിബഹനാല് 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

ബെന്നി ബഹനാന്റെ ഭാര്യയുമായി സംസാരിച്ച ഇന്നസെന്റ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കും ആന്റിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നത് വിവരിച്ചു. രണ്ട് തവണ കാന്‍സര്‍ വന്നതിന് ശേഷമായിരുന്നു അത്. അതിനാല്‍ തന്നെ ഭയപെടേണ്ടതില്ലെന്ന് തന്നെയായിരുന്നു ഇന്നസെന്റിന്റെ പക്ഷം. തന്റെ എതിര് സ്ഥാനാര്‍ത്ഥിയായിരുന്നാലും ഞാനൊരു കമ്മ്യൂണിസ്റ്റാണ്. കമ്മ്യൂണിസം എന്നാല്‍ മനുഷ്യത്വമാണ്. അത് കൊണ്ട് തനിക്ക് ബെന്നിയെ കാണാന്‍ വരാതിരിക്കാനാവില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
