
സെലക്ടീവായി മാത്രം വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന ജ്യോതിക പോലീസ് വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് നാച്ചിയാര്‍. ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ ഇന്ന് പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ സ്വീകരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധാനം ബാലയാണ്. സംഗീതം ഇളയരാജ, ബാല തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
