ജെറ്റ് എയര്‍വേയ്‌സിനുള്ളിലെ മര്‍ദ്ദം കുറഞ്ഞു; യാത്രക്കാരുടെ മൂക്കിലും ചെവിയിലും രക്തം; വിമാനം തിരിച്ചിറക്കി

  • Post category:news
  • Reading time:1 min read
You are currently viewing ജെറ്റ് എയര്‍വേയ്‌സിനുള്ളിലെ മര്‍ദ്ദം കുറഞ്ഞു; യാത്രക്കാരുടെ മൂക്കിലും ചെവിയിലും രക്തം; വിമാനം തിരിച്ചിറക്കി

മുംബൈ: മുംബൈ-ജയ്പുര്‍ ജെറ്റ് എയര്‍വെയ്സ് വിമാനത്തിനുള്ളിലെ മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് വിമാനയാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു തുടങ്ങി. 166 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരിന്നത്. ഇതില്‍ 30 പേരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. നിരവധിപ്പേര്‍ക്ക് തലവേദനയും അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 9 ഡബ്ലു 697 വിമാനത്തിലാണ് സംഭവം നടന്നത്.മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കാബിന്‍ ക്രൂ മറന്നതിനെത്തുടര്‍ന്നാണ് മര്‍ദത്തില്‍ വ്യത്യാസം വന്നത്. മര്‍ദം താണതിനെത്തുടര്‍ന്ന് ഓക്സിജന്‍ മാസ്‌ക്കുകള്‍ പുറത്തുവരികയും ചെയ്തു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ഇതേത്തുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചു വിട്ടു. യാത്രക്കാര്‍ക്ക് ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കൃത്യവിലോപം കാട്ടിയ ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കിയതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

0Shares