ജാതി മാറിവിവാഹം; മകളെയും ഭര്‍ത്താവിനെയും അച്ഛന്‍ നടുറോട്ടിലിട്ട് വെട്ടി

  • Post category:news
  • Reading time:1 min read
You are currently viewing ജാതി മാറിവിവാഹം; മകളെയും ഭര്‍ത്താവിനെയും അച്ഛന്‍ നടുറോട്ടിലിട്ട് വെട്ടി

ഹൈദരാബാദ്: ഇഷ്ടപ്പെട്ട പുരുഷനെ കല്യാണം കഴിച്ചതിന്റെ പേരില്‍ മകളെയും ഭര്‍ത്താവിനെയും നടുറോഡിലിട്ട് വെട്ടി പരിക്കേല്‍പ്പിച്ചു. മകളുടെ ഭര്‍ത്താവിനെ വെട്ടിയശേഷമാണ് മകളെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന മാധവിയും (20) സന്ദീപും (21) കഴിഞ്ഞയാഴ്ചയാണ് വിവാഹിതനായത്. മാധവി ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയും സന്ദീപ് ദളിതനുമാണ്. ഈ കാരണം കൊണ്ടാണ് മാദവിയുടെ പിതാവ് ഇവരുടെ കല്ല്യാണത്തെ എതിര്‍ക്കാന്‍ പ്രധാന കാരണം. എതിര്‍പ്പുണ്ടായിരുന്നിട്ടും കഴിഞ്ഞ സെപ്തംബര്‍ 12 ന് മാധവിയും സന്ദീപും വിവാഹിതരാവുകയായിരുന്നു.

 

https://www.youtube.com/watch?v=ffmMruK1pWk&feature=youtu.be

മാധവിയെ ഫോണില്‍ വിളിച്ച് ഇരുവരെയും കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച പിതാവ് ഇരുവരോടും എസ്ആര്‍ നഗറില്‍ എത്താനാണ് പറഞ്ഞത്. ബൈക്കില്‍ നേരത്തെ എത്തിയ സന്ദീപിന്റെയും മാധവിയുടെയും അടുത്തേക്ക് എത്തിയ പിതാവ് ബാഗില്‍ സൂക്ഷിച്ച കത്തിയെടുത്ത് ഇരുവരെയും അക്രമിക്കുകയായിരുന്നു.സന്ദീപിനെരെയാണ് ആദ്യം വെട്ടിയത് സന്ദീപിനെയണ് പിന്നീട് മാധവിയെയും വെട്ടി. മാധവിയുടെ കൈക്കും കഴുത്തിനുമാണ് വെട്ടേറ്റത്. സമീപത്തെ സിസി ടിവിയിലാണ് അക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. സമീപത്ത് ഉണ്ടായിരുന്നവര്‍ അക്രമം തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെയും പിതാവ് ഭയപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും

0Shares