ജിഷ്ണുവിന്റെ മരണം: ഡി.ജി.പി ഓഫീസിനു മുന്നില്‍ കുടുംബാംഗങ്ങള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ഇന്ന്.

  • Post category:news
  • Reading time:1 min read
You are currently viewing ജിഷ്ണുവിന്റെ മരണം: ഡി.ജി.പി ഓഫീസിനു മുന്നില്‍ കുടുംബാംഗങ്ങള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ഇന്ന്.

തിരുവനന്തപുരം: നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തില്‍ കേസന്വേഷണം വേണ്ട രീതിയില്‍ നടത്തുന്നില്ലെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ ഡി.ജി.പി ഓഫീസിനു മുന്നില്‍ ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും. ഇന്നലെ കേസിലെ ഒന്നാം പ്രതിയും നെഹ്‌റു കോളേജ് ചെയര്‍മാനുമായ പി.കൃഷ്ണദാസിനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി രണ്ട് മണിക്കൂറിന് ശേഷം വിട്ടയച്ചിരുന്നു. സമരത്തില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാനുള്ള ശ്രമമായിരുന്നു അറസ്റ്റിനു പിന്നിലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മ, അച്ഛന്‍ അശോകന്‍, അമ്മാവന്‍ ശ്രീജിത്ത്, ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും. രാവിലെ പത്ത് മണിക്കാണ് സമരം തുടങ്ങുക. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് പോലീസിന്റെ നാടകമാണെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. 80 ദിവസം പിന്നിട്ടിട്ടും മറ്റ് പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. മുമ്പ് സെക്രട്ടറിയേറ്റിന് മുന്നില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ സമരം പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്മേല്‍ പിന്‍വാങ്ങുകയായിരുന്നു.

 

0Shares