ജാമിയ മിലിയ പോലീസ് അതിക്രമം; കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

  • Post category:news
  • Reading time:1 min read
You are currently viewing ജാമിയ മിലിയ പോലീസ് അതിക്രമം; കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് നടപടിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ്. ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. പോലീസിനും കോടതി നോട്ടീസ് അയച്ചു. സര്‍വകലാശാലയിലെ പോലീസ് നടപടില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെല്‍.

അതേസമയം വിദ്യാര്‍ത്ഥികളെ അറസ്റ്റില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് കോടതി ഫെബ്രുവരി നാലിലേക്ക് മാറ്റി. ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന അഭിഭാഷകരുടെ ആവശ്യവും കോടതി തള്ളി.

0Shares