ജയ്ഹിന്ദ് ടി.വി യെ രക്ഷപ്പെടുത്താന്‍ പന്തളം സുധാകരന് സാധിക്കുമോ?…

  • Post category:news
  • Reading time:1 min read
You are currently viewing ജയ്ഹിന്ദ് ടി.വി യെ രക്ഷപ്പെടുത്താന്‍ പന്തളം സുധാകരന് സാധിക്കുമോ?…

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേതാക്കള്‍ തമ്മിലുള്ള വടം വലിയും വിവാദങ്ങളും ശീതസമരവും കൊണ്ട് സങ്കീര്‍ണമായ ജയ്ഹിന്ദ് ചാനലിനെ ഈ ദുരവസ്ഥയില്‍ നിന്ന് കരകയറ്റാന്‍ പുതിയ എംഡിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പന്തളം സുധാകരന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചു. കോര്‍പ്പറേഷന്‍ ബാങ്കിന്റെ തിരുവനന്തപുരം ശാഖയില്‍ നിന്ന് ജയ്ഹിന്ദ് ചാനല്‍ മൂന്നു കോടിയിലേറെ രൂപ വായ്പയെടുത്തിരുന്നു. യഥാ സമയം വായ്പ തിരിച്ചടക്കാത്ത സാഹചര്യത്തില്‍ വായ്പാ തുകയും പലിശയും ഉള്‍പ്പെടെ 5 കോടിയോളം രൂപ ഉടന്‍ അടയ്ക്കണമെന്ന് കാണിച്ച് ബാങ്ക് അധികൃതര്‍ ജപ്തി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വായ്പയും പലിശയും തിരിച്ചടക്കുന്ന കാര്യത്തില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടപടി കൈകൊള്ളുവാന്‍ തീരുമാനിക്കുകയുണ്ടായി. അങ്ങനെയെങ്കില്‍,ജയ്ഹിന്ദ് ചാനലിന്റെ ഡയറക്ടര്‍മാര്‍ കൂടിയായ ഉമ്മന്‍ ചാണ്ടി, വി.എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് ജപ്തി നടപടികള്‍ വരിക.

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അടുത്ത നാളിലാണ് ജയ്ഹിന്ദ് കമ്മ്യൂണിക്കേഷന്‍ എം.ഡി സ്ഥാനം രാജിവച്ചത്. തുടര്‍ന്നാണ് പന്തളം സുധാകരന്‍ പുതിയ എം.ഡിയായി നിയമിതനായത്. പന്തളം സുധാകരന്റെ ശ്രമം എത്രത്തോളം വിജയിക്കുമെന്നുള്ളതിനെ ആശ്രയിച്ചായിരിക്കും ജയ്ഹിന്ദ് ചാനലിന്റെ മുന്നോട്ടുള്ള പ്രയാണം.

0Shares