ജമ്മു കാശ്മീര്‍ വിഷയത്തിലെ കേന്ദ്ര സര്‍ക്കാര്‍ നടപടി; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലില്‍ ഇനി പന്ത് സുപ്രീംകോടതിയുടെ കളത്തില്‍; ഹര്‍ജികള്‍ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചിന്

  • Post category:news
  • Reading time:1 min read
You are currently viewing ജമ്മു കാശ്മീര്‍ വിഷയത്തിലെ കേന്ദ്ര സര്‍ക്കാര്‍ നടപടി;  ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലില്‍ ഇനി പന്ത് സുപ്രീംകോടതിയുടെ കളത്തില്‍; ഹര്‍ജികള്‍ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചിന്

ജ​മ്മു–​കാശ്മീ​രി​ന്‍റെ പ്ര​ത്യേ​ക ഭ​ര​ണ​ഘ​ട​ന പ​ദ​വി ഇ​ല്ലാ​താ​ക്കി​യ​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നാ​ജ്ഞ​യും നി​യ​ന്ത്ര​ണ​ങ്ങ​ളും ചോ​ദ്യം ചെ​യ്തും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് വി​ട്ടു. അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​യി​രി​ക്കും ഹ​ർ​ജി​ക​ൾ ഇ​നി പ​രി​ഗ​ണി​ക്കു​ക. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു​വി​ട്ട​ത്.
അ​തേ​സ​മ​യം, ആ​രൊ​ക്കെ​യാ​ണ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ൽ‌ ഉ​ണ്ടാ​വു​ക​യെ​ന്ന​ത് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

വി​ഷ‍​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നും കാശ്മീര്‍ സ​ർ​ക്കാ​രി​നും നോ​ട്ടീ​സ് അ​യ​ക്കാ​നും സു​പ്രീം​കോ​ട​തി തീ​രു​മാ​നി​ച്ചു. പ്ര​ത്യേ​ക ഭ​ര​ണ​ഘ​ട​ന പ​ദ​വി നീ​ക്കം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാശ്മീ​രില്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നാ​ഞ്ജ​യും നി​യ​ന്ത്ര​ണ​ങ്ങ​ളും 22ാം ദി​വ​സ​ത്തേ​ക്ക് ക​ട​ന്ന​പ്പോ​ഴാ​ണ് ഹ​ര്‍​ജി​ക​ള്‍ പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലെ​ത്തി​യ​ത്.

നേ​ര​ത്തെ, ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ന് കോ​ട​തി വി​സ​മ്മ​തി​ച്ചി​രു​ന്നു. നി​രോ​ധ​നാ​ഞ്ജ​യും നി​യ​ന്ത്ര​ണ​ങ്ങ​ളും ചോ​ദ്യം ചെ​യ്തും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചും കാശ്മീ​ർ ടൈം​സ് എ​ഡി​റ്റ​ര്‍ അ​നി​രു​ദ്ധ ഭാ​സി​ന്‍ ന​ല്‍​കി​യ ഹ​ർ​ജി​യും സി​.പി​.എം നേ​താ​വും മു​ന്‍ എം​.എ​ല്‍​.എ​യു​മാ​യ യൂ​സ​ഫ് ത​രി​ഗാ​മി​യെ ഹാ​ജ​രാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍​പ്പ​സു​മാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഇ​തി​നു പു​റ​മേ, പ്ര​ത്യേ​ക പ​ദ​വി നീ​ക്കം ചെ​യ്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന സാ​ധു​ത ചോ​ദ്യം ചെ​യ്ത് സ​മ​ർ‌​പ്പി​ക്ക​പ്പെ​ട്ട എ​ട്ട് ഹ​ര്‍​ജി​ക​ളും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കെ​ത്തി​യി​രു​ന്നു.

0Shares