ജമ്മു കാശ്മീര്‍ വിഭജിച്ചു; പ്രത്യേക പദവി റദ്ദാക്കി; ഇനി ജമ്മു കാശ്മീര്‍, ലഡാക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing ജമ്മു കാശ്മീര്‍ വിഭജിച്ചു;  പ്രത്യേക പദവി റദ്ദാക്കി; ഇനി ജമ്മു കാശ്മീര്‍, ലഡാക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശങ്ങള്‍

കാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. അനുച്ഛേദം 370 റദ്ദാക്കി ഉത്തരവിറക്കി. രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവെച്ചു. രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇതുസംബന്ധിച്ച് നിര്‍ണായക ബില്‍ അവതരിപ്പിച്ചത്. കാശ്മീര്‍ രണ്ട് മേഖലകളായി വിഭജിച്ചു.ജമ്മു കശ്മീര്‍, ലഡാക് എന്നിങ്ങനെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളാക്കി.

ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ശക്തമായ പ്രതിപക്ഷ ബഹളത്തിനിടെയാണ് അമിത്ഷാ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ജമ്മു കാശ്മീരിനെ സംബന്ധിച്ച് മൂന്ന് സുപ്രധാന ബില്ലുകളാണ് അമിത്ഷാ രാജ്യസഭയില്‍ കൊണ്ടുവന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എയില്‍ നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുക. ജമ്മുകാശ്മീരിനെ പുനസംഘടിപ്പിക്കുക തുടങ്ങിയവയാണ് അത്.

0Shares