ജമ്മു കാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഫറൂഖ് അബ്ദുള്ളയെയും ഒമറിനെയും സന്ദര്‍ശിക്കാന്‍ നേതാക്കള്‍ക്ക് അനുമതി

  • Post category:news
  • Reading time:1 min read
You are currently viewing ജമ്മു കാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഫറൂഖ് അബ്ദുള്ളയെയും ഒമറിനെയും സന്ദര്‍ശിക്കാന്‍ നേതാക്കള്‍ക്ക് അനുമതി

ജമ്മു കാശ്മീരിൽ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള, വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള എന്നിവരെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി പ്രതിനിധി സംഘത്തിന് അനുമതി. പാര്‍ട്ടിയുടെ ജമ്മു പ്രവിശ്യ അധ്യക്ഷന്‍ ദേവേന്ദര്‍ സിംഗ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗസംഘം ഇരുവരെയും ഇന്ന് സന്ദര്‍ശിക്കും. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കാണ് നേതാക്കളെ കാണാനുള്ള അനുമതി നല്‍കിയത്.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെയാണ് രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ഫറൂഖ് അബ്ദുള്ളയെ ശ്രീനഗറിലെ വസതിയിലും ഒമര്‍ അബ്ദുള്ളയെ സംസ്ഥാന ഗസ്റ്റ് ഹൗസിലുമാണ് തടങ്കിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

0Shares