ജനമൈത്രി പോലിസും ദേളി എച്ച്.എന്‍.സിയും ചേര്‍ന്ന് ഞായറാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും

  • Post category:local news
  • Reading time:1 min read
You are currently viewing ജനമൈത്രി പോലിസും ദേളി എച്ച്.എന്‍.സിയും ചേര്‍ന്ന് ഞായറാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും

കാസര്‍കോട്: ഡോക്ടര്‍സ് ദിനാചരണത്തിന്റെ ഭാഗമായി ദേളിയിലെ എച്ച്.എന്‍.സി ആശുപത്രിയും കാസര്‍കോട് ജനമൈത്രി പോലീസും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ്. പരിപാടിയുടെ ഉല്‍ഘാടനം ജില്ലാ പോലീസ് മേധാവി ഡോ.ശ്രീനിവാസ് നിര്‍വ്വഹിക്കും. എച്ച്.എന്‍.സി. കേരള എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഷിജാസ് മംഗലാട്ട് അദ്ധ്യക്ഷനാകും.എച്ച്.എന്‍.സി കേരള മെഡിക്കല്‍ ഡയറക്ടര്‍ ഡോ.മുഹന്മദ് സലീം, കാസര്‍കോട് സി.ഐ.അബ്ദുള്‍ റഹിം, എസ്.ഐ പി.അജിത്ത് കുമാര്‍, ജനമൈത്രി പോലീസ് സി.ആര്‍.ഒ. കെ.പി.വി.രാജീവന്‍, ഡോ.അബൂബക്കര്‍, ഡോ.മൊയ്തീന്‍ കുഞ്ഞി, എച്ച്.എന്‍.സി പി.ആര്‍.ഒ റാഫി പാറയില്‍, അഡ്മിനി ട്രേറ്റര്‍ കെ.പി അബൂ യാസര്‍ സംസാരിക്കും. ക്യാമ്പില്‍ സ്ത്രീ രോഗവിഭാഗം, ശിശുരോഗ വിഭാഗം, ഇ.എന്‍.ടി എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ലാബ്, ഫാര്‍മസി, ഇ.സി.ജി, സ്‌കാനിങ്ങ് തുടങ്ങിയ വിവിധ പരിശോധനകള്‍ക്ക് 10 ശതമാനം കിഴിവ് ഉണ്ടാകുമെന്ന് എച്ച്.എന്‍.സി.ആശുപതി അധികൃതര്‍ അറിയിച്ചു.

0Shares