കൊച്ചി : നടി അക്രമിക്കപെട്ടതിന്ടെ പേരിൽ ആരോപണവിധേയനായ നടനെ കടന്നക്രമിച്ച നടപടി ശരിയായില്ല എന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്ത് വന്നു. നടനെ പരസ്യമായി പിന്തുണച്ചാണ് ഇവർ രംഗത്ത് എത്തിയിരിക്കുന്നത്. സംവിധായകൻ ലാൽ ജോസ്, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക് പാടം, തുടങ്ങി സിനിമാരംഗത്തെ പ്രമുഖരും അക്കൂട്ടത്തിലുണ്ട്. ഇവർ പരസ്യമായി രംഗത്തെത്തിയതോടെ നടനെ പിന്തുണക്കുന്നവരുടെ എണ്ണവും കൂടി. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് നടനുമായി ബന്ധമുണ്ടന്നും നടൻ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് പൾസർ സുനി നടിയെ അക്രമിച്ചതെന്നും പറയുന്നവരുണ്ട്. എന്നാൽ ഇത് ശരിയല്ലെന്നും നടനെ തകർക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതെന്നും നടനെ പിന്തുണക്കുന്നവർ പറയുന്നു. അടുത്തതായി പുറത്തിറങ്ങാനുള്ള “രാം ലീല”യെന്ന സിനമയെ പോലും ബാധിക്കുന്നതരത്തിലാണ് ഇപ്പോഴത്തെ വിവാദമെന്നും പറയപ്പെടുന്നു.

എന്തിരുന്നാലും നടിയെ അക്രമിച്ചവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്, എന്നാൽ ചിലരുടെ ഊഹത്തിനനുസരിച്ചുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ജനങ്ങളെ ആശയകുഴപ്പത്തിലാക്കുന്നു. സോഷ്യൽ മീഡിയയുടെ ഇടപെടൽ കാരണം ചില മുഖ്യധാരാ മാധ്യമങ്ങളും ഇത്തരം വാർത്തകൾക്ക് പിന്നാലെ എന്നതും, വാർത്തകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്നതാണ്.