
കണ്ണൂര്‍: മറ്റു ജില്ലക്കാരായ പ്രചാരകരെ കൊലപാതകത്തിനും അക്രമത്തിനും നിയോഗിക്കുന്നത് സംഘപരിവാർശൈലിയാണെന്ന് സി. പി. എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. പയ്യന്നൂരില്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനകുറ്റം ചുമത്തപ്പെട്ടയാള്‍ തിരുവനന്തപുരം സ്വദേശിയായ ആര്‍. എസ് . എസ് പ്രചാരകനാണെന്നും ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാതെയാണ് ഇറക്കുമതിചെയ്യുന്ന ആര്‍. എസ്. എസ് പ്രചാരകര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേ്ഹം പറഞ്ഞു.

ഫസല്‍ കേസില്‍ ആസൂത്രകന്‍ ഇരിങ്ങാലക്കുടക്കാരന്‍ പ്രചാരകാണ്. രഹസ്യ ആസൂത്രകരാണ് വിവിധ പ്രദേശങ്ങളില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്നത്. ഇതാണ് ജനാധിപത്യ വ്യവസ്ഥയ്ക്ക് അപകടം. ഇക്കാര്യം മറച്ചുവച്ചാണ് ബി. ജെ. പി നേതാവിന്റെ പ്രചാരണം. ഇത്തരം സംഘപരിവാര അക്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ മുന്നോട്ടുവരണം.നാട്ടില്‍ സമാധാനം പുലരാനുള്ള ശ്രമങ്ങള്‍ സി. പി.. ഐ. എം എന്തുവിലകൊടുത്തും തുടരുകതന്നെ ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു.
