
ചെര്പ്പുളശേിയില് സി.പി.എം ഓഫീസില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന യുവതിയുടെ പരാതിയില്‍ മുഖ്യപ്രതിയായ പ്രകാശനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാക്കും. പ്രസവശേഷം കുട്ടിയെ ഉപേക്ഷിച്ച യുവതിക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. സി.പി.എമ്മിന്റെ ഓഫീസില്‍ തന്നെ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് മങ്കര പോലീസ് സ്റ്റേഷനില്‍ യുവതി നല്കിയ പരാതി ചെര്‍പ്പുളശേരി പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റുകയായിരുന്നു.

അതേസമയം യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും യുവാവിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നുമാണ് സി.പി.എം പറയുന്നത്. ഈ മാസം 16ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ മണ്ണൂര്‍ നഗരിപ്പുറത്ത് ഒരു വീടിന് പിന്നില്‍ നിന്നും ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ഉറുമ്പുകള്‍ അരിച്ച നിലയിലായിരുന്നു കുഞ്ഞ്.
പോലീസ് സംഭവ സ്ഥലത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നിന്നും കുഞ്ഞിന്റെ അമ്മയെ തിരിച്ചറിയുകയും യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് ആദ്യം കേസെടുത്തതെങ്കിലും യുവതിയെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന് പിന്നിലെ പാര്‍ട്ടി ഓഫീസ് ബന്ധം ഉയര്‍ന്നുവന്നത്.
