ചെമ്പരിക്ക ഖാസിയുടെ കൊലപാതകം; ആക്ഷന്‍ കമ്മിറ്റി നടത്തിയ പോസ്‌റ്റോഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരംബി; മാര്‍ച്ചില്‍ ഇതുവരെ കാസര്‍കോട് കാണാത്ത ജനപ്രവാഹം

  • Post category:local news
  • Reading time:1 min read
You are currently viewing ചെമ്പരിക്ക ഖാസിയുടെ കൊലപാതകം; ആക്ഷന്‍ കമ്മിറ്റി നടത്തിയ പോസ്‌റ്റോഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരംബി; മാര്‍ച്ചില്‍ ഇതുവരെ കാസര്‍കോട് കാണാത്ത ജനപ്രവാഹം

കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ നീതിപീഠത്തിനു മുന്നില്‍ കൊണ്ട് വരുന്നതില്‍ കേസന്വേഷണ സംഘം കാണിക്കുന്ന അനാസ്ഥക്കെതിരേ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടേയും ഖാസിയുടെ കുടുംബാംഗങ്ങളുടേയും നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്‌റ്റോഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ജനകീയപ്രതിഷേധമിരംബി. ജാതി മത ഭേദമന്യേ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. കാസര്‍കോട് ഇതുവരെ കാണാത്ത ജനപ്രവാഹമായിരുന്നു മാര്‍ച്ചില്‍ കണ്ടത്.അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്താന്‍ കഴിഞ്ഞ എട്ടു വര്‍ഷമായി നടത്തുന്ന അന്വേഷണമെന്ന പ്രഹസന നാടകം ഒഴിവാക്കണമെന്നും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി കൊലയാളികളെ നീതി പീഠത്തിനു മുന്നിലെത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ശക്തമായ സമര മുറകള്‍ ഇനിയും ഉണ്ടാകുമെന്ന പ്രഖ്യാപനമാണ് മാര്‍ച്ചില്‍ ഉയര്‍ന്നത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നാംഭിച്ച മാര്‍ച്ച് പോസ്‌റ്റോഫിസിനുമുന്നില്‍ ധര്‍ണയോടെ സമാപിച്ചു. ധര്‍ണ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി പൗരന്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാര്‍ ഡോ.ഡി സുരേന്ദ്രനാഥ് അധ്യക്ഷനായി. ഖാസി ത്വാഖാ അഹമ്മദ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഖാസി മുഹമ്മദ് മുസിലായാര്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, കല്ലട്ര മാഹിന്‍ ഹാജി, അശറഫ് എടനീര്‍, അസീസ് കടപ്പുറം, ടി.ഡി കബീര്‍, സുബേര്‍ പടുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares