
പിലിക്കോട്(കാസര്‍കോട്): ചുമട് എടുക്കുന്നതിനിടേ മറിഞ്ഞ് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന തൊഴിലാളി മരണത്തിന് കീഴടങ്ങി. കാലിക്കടവിലെ ചുമട്ട് തൊഴിലാളിയും ഓലാട്ട് സ്വദേശിയുമായ ടി.പി ലക്ഷ്മണനാണ്(46) ആണ് മരിച്ചത്. സപ്തംബര്‍ 26ന് രാവിലെ കാലിക്കടവില്‍ വച്ച് ചുമട് ഇറക്കുന്നതിനിടേയാണ് അപകടം സംഭവിച്ചത്. നട്ടെല്ലിന് സാരമായി പരിക്കേറ്റ ലക്ഷ്മണനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. ഉച്ചയ്ക്ക് കാലിക്കടവില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് ഓലാട്ട് സംസ്‌കാരം നടത്തും. സി.ഐ.ടി.യു ഏരിയാ കമ്മിറ്റി അംഗവും സി.പി.എം ഓലാട്ട് ബ്രാഞ്ച് അംഗവുമായിരുന്നു. പരേതനായ കെ കുഞ്ഞിക്കണ്ണന്റെയും ടി.പി നാരായണിയുടെയും മകനാണ്. ഭാര്യ: പ്രമീള. മക്കള്‍: അഷിത, അഭിന. ചന്ദ്രമതി ഏകസഹോദരിയാണ്.
ചുമട് ഇറക്കുന്നതിനിടേ പരിക്കേറ്റ് മരണപ്പെട്ട തൊഴിലാളിയുടെ സംസ്‌കാരം വൈകീട്ട്