ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും യു.ഡി.എഫ് കണ്‍വീനറുമായ ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കിയ അദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുലര്‍ച്ചെ 3.30 ഓടെ ആയിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മണ്ഡലത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകി 11.30 ഓടെയായിരുന്നു ബെന്നി ബെഹനാന്‍ വീട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെ പ്രചരണത്തിന് പോകാന്‍ ഇറങ്ങുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സര്‍ജറിക്ക് ശേഷം നിരീക്ഷണത്തിനായി 48 മണിക്കൂര്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

0Shares