കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട്കോമും സുല്‍ഫെക്സ് മാട്രസുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം പദ്ധതിയുടെ മാര്‍ച്ചുമാസ പരിപാടി കുമ്പള പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടന്നു. ചാനല്‍ ആര്‍.ബി തെരഞ്ഞെടുത്ത പത്തു നിര്‍ധനരായവര്‍ക്കുള്ള സൗജന്യമെത്തയുടെ വിതരണോദ്ഘാടനം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അശറഫിന്റെ നേതൃത്വത്തില്‍ വിവിധ ജനപ്രതിനിധികള്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ചാനല്‍ ആര്‍.ബി സി.ഇ.ഒ മുഹമ്മദ് ഹാരിസ് അധ്യക്ഷനായി. ചടങ്ങില്‍ ജില്ലാപഞ്ചായത്തംഗം ഹര്‍ഷാദ് വോര്‍ക്കാടി, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസ് ഹാജി, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട്, പുത്തിഗെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി മുഹമ്മദ്, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാഷെട്ടി, വിവിധ പഞ്ചായത്ത് അംഗങ്ങളായ എ.കെ ആരിഫ്, എന്‍ പുഷ്പലത, സൈനബ അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല ഗുഡ്ഡകേരി, ബി.എന്‍ മുഹമ്മദലി, സുജാത ഷെട്ടി, കെ.എം.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്ല മുഗു, മുഹമ്മദ്, സുള്‍ഫെക്സ് മാര്‍ക്കറ്റ് മാനേജര്‍ രവി(കാസര്‍കോട്), ചാനല്‍ ആര്‍.ബി റിപോര്‍ട്ടര്‍മാരായ ദേവീദാസ്, പീതാംബരന്‍ കുറ്റിക്കോല്‍, ഡിനു, കുമ്പള പ്രസ്‌ഫോറം സെക്രട്ടറി അബ്ദുല്ല കുഞ്ഞി, പാലിയേറ്റിവ് കേയര്‍ പ്രവര്‍ത്തക കലാവതി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലെ മഞ്ചേശ്വരം, മംഗല്‍പാടി, പുത്തിഗെ, കുമ്പള പഞ്ചായത്തുകളിലെ അര്‍ഹരായവര്‍ക്ക് മെത്തകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി. രോഗം ബാധിച്ചും മറ്റുകാരണങ്ങളാലും ശയ്യയില്‍ കഴിയുന്നവര്‍ക്കു കൈതാങ്ങായാണ് പദ്ധതിയൊരുക്കുന്നത്. ഈ പദ്ധതി ഒരുവര്‍ഷക്കാലം നീണ്ടു നില്‍ക്കും.

