ഗാന്ധിജയന്തി വാരാചരണത്തിന് കാസര്‍കോട് ജില്ലയില്‍ തുടക്കമായി

  • Post category:local news
  • Reading time:2 mins read
You are currently viewing ഗാന്ധിജയന്തി വാരാചരണത്തിന് കാസര്‍കോട് ജില്ലയില്‍ തുടക്കമായി

കാസര്‍കോട്: ഗാന്ധിജയന്തി വാരാചരണത്തിന് വിവിധ പരിപാടികളോടെ ജില്ലയില്‍ തുടക്കമായി. കാസര്‍കോട് കലക്ടറേറ്റില്‍ നടന്ന ജില്ലാതല പരിപാടി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗാന്ധിജി വിഭാവന ചെയ്ത ഇന്ത്യ കെട്ടിപ്പടുക്കാന്‍ യുവതലമുറയ്ക്ക് കഴിയണമെന്നും മഹാത്മാ ഗാന്ധിയുടെ സന്ദേശം ഉള്‍ക്കൊണ്ടാകണം വിദ്യാര്‍ഥികള്‍ മുന്നോട്ടുള്ള പാത കണ്ടെത്തേണ്ടതെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. എല്ലാ ദിവസവും ഗാന്ധിയന്‍ ചിന്തയില്‍ അധിഷ്ടിതമാകണം നമ്മുടെ ജീവിതം. ഗാന്ധിജയന്തി വാരാചരണത്തില്‍ മാത്രം ഗാന്ധിയെ സ്മരിച്ചാല്‍ മാത്രം പോരെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സര്‍ക്കാറിന്റെ തീവ്ര ശുചീകരണ പരിപാടിയുടെയും സ്വച്ഛതാ ഹി സേവ പ്രവര്‍ത്തനത്തിന്റെയും ഭാഗമായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ശുചിത്വ സന്ദേശം എ.ഡി.എം എന്‍ ദേവീദാസ് ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കലക്ടര്‍ കെ.ജയലക്ഷ്മി, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍, ഹരിതകേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു, ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.ബിജു, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ബി.ഭാസ്‌ക്കരന്‍, ചിന്മയ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബി.പുഷ്പരാജ്, പട്ടിക ജാതി വികസന ഓഫീസര്‍ അനന്തകൃഷ്ണന്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും, സിവില്‍ സ്റ്റേഷന്‍ പരിസരവും ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും കുടുംബശ്രീപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാരാചരണത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക്് തുടക്കമായി. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസം, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, കുടുംബശ്രീ, ജില്ലാ സാക്ഷരതാ മിഷന്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍, ഗാന്ധിയന്‍ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ മാസം എട്ടുവരെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും സെമിനാറുകള്‍, പ്രസംഗ മത്സരം, ക്വിസ്, ചിത്രരചനാ മത്സരങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, വരള്‍ച്ച നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, പ്രകൃതിദുരന്ത മുന്‍കരുതലുകള്‍, പ്രകൃതി സംരക്ഷണം, ജലസ്രോതസുകളുടെ സംരക്ഷണം, വനവത്ക്കരണം, ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരണം, ചിത്രപ്രദര്‍ശനം, പ്രഭാഷണ പരമ്പര, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ കര്‍മ്മ സേനയുടെ രൂപീകരണം എന്നിവ വാരാചരണത്തോടനുബന്ധിച്ച് നടത്തും.

0Shares