Categories
ഓണ വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിക്ക് വിത്ത് ഇറക്കി യുവ കർഷകൻ; അനീഷ് ദീപം എന്ന യുവാവിൻ്റെ പരിശ്രമം അജാനൂർ ഗ്രാമപഞ്ചായത്തിൽ
Trending News





കാഞ്ഞങ്ങാട്: ഓണ വിപണി ലക്ഷ്യമിട്ടുകൊണ്ട് യുവ കർഷകനായ അനീഷ് ദീപം ചെണ്ടുമല്ലി കൃഷിക്ക് വിത്ത് ഇറക്കി. അജാനൂർ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സഹകരണത്തോടെ രാവണേശ്വരം മാക്കിയിൽ കോതോളങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൻ്റെ 60 സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്. ചെണ്ടുമല്ലി തൈ നട്ടു കൊണ്ട് അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് എൻ.അശോകൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി. പുഷ്പ, പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ പി.മിനി എന്നിവർ സംസാരിച്ചു. അനീഷ്ദീപം സ്വാഗതം പറഞ്ഞു. പെരിയയിൽ ദീപം ലൈറ്റ് ആൻഡ് സൗണ്ട് എന്ന സ്ഥാപനം നടത്തുന്ന അനീഷ് കൊറോണ കാലത്ത് ചെയ്ത മത്സ്യകൃഷി ഇന്നും തുടർന്ന് കൊണ്ടുപോകുന്നുണ്ട്. കൃഷിയിൽ അതീവ ശ്രദ്ധ കാണിക്കുന്ന വ്യക്തി കൂടിയാണ്. ഒരു വരുമാനം എന്നതിലുപരി യുവ തലമുറയ്ക്കും അതിലൂടെ സമൂഹത്തിന് തന്നെ ഒരു സ്വയം പര്യാപ്ത സന്നദ്ധതയുടെ സന്ദേശം നൽകുന്നതിനു കൂടിയാണ് ചെണ്ടു മല്ലി കൃഷിയിലേക്ക് ഇറങ്ങിയത് എന്ന് അനീഷ് പറയുന്നു.
Also Read

Sorry, there was a YouTube error.