കാസര്‍കോട്: ക്യാമ്പസുകളിലെ വര്‍ഗീയ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ കെ.എസ്.ടി.എ നേതൃത്വത്തില്‍ ഉപജില്ലാ കേന്ദ്രങ്ങളില്‍ വര്‍ഗീയവിരുദ്ധ സായാഹ്ന സദസ് സംഘടിപ്പിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സദസ് സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.എ. സുബൈര്‍ ഉദ്ഘാടനം ചെയ്തു.
കെ.പ്രേംരാജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ. പവീന്ദ്രന്‍, സി. ശാന്തകുമാരി, ഡി. പ്രകാശന്‍, കെ.ജി പ്രദീപ്, എ. മാലതി, സി.കെ. ജഗദീഷ് സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി എ. ശ്രീകുമാര്‍ സ്വാഗതവും ഇ. വിനോദ് കുമാര്‍ നന്ദിവും പറഞ്ഞു. ബേക്കല്‍ മഡിയനില്‍ എം വി രാഘവന്‍, പരപ്പയില്‍ കെ.വി സുജാത, നീലേശ്വരത്ത് വി പ്രകാശന്‍, കാലിക്കടവില്‍ പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.
ക്യാമ്പസുകളിലെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ കെ.എസ്.ടി.എ വര്‍ഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു