ക്യാപ്റ്റനായി കോഹ്ലിയുടെ തുടക്കം ഗംഭീരം: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.

  • Post category:news
  • Reading time:1 min read
You are currently viewing ക്യാപ്റ്റനായി കോഹ്ലിയുടെ തുടക്കം ഗംഭീരം: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.

പൂനെ: ഏകദിന ക്രിക്കറ്റില്‍ വിരാട് കോഹ്ലി നായകനായുള്ള ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. നന്നായി കളിക്കാന്‍ മാത്രമല്ല കളിപ്പിക്കാനും തനിക്കറിയാം എന്ന കാര്യം അഭിമാനത്തോടെ കോഹ്ലി ലോകത്തോട് വിളിച്ചു പറഞ്ഞു. കോഹ്ലിയുടെയും (122) കേദാര്‍ യാദവിന്റെയും(120) സെഞ്ച്വറികളുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണുണ്ടായത്. ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴുവിക്കറ്റിന് 350 റണ്‍സ് എടുത്തുവെങ്കില്‍ 48.1 ഓവറില്‍ ഏഴു വിക്കറ്റിന് 356 റണ്‍സ് നേടി ഇന്ത്യ വിജയിക്കുകയാണുണ്ടായത്.

കരിയറിലെ രണ്ടാം സെഞ്ച്വറി കുറിച്ച കേദാര്‍ യാദവാണ് മാന്‍ ഓഫ് ദി മാച്ച്. യാദവ് ക്രീസിലെത്തുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 11.5 ഓവറില്‍ നാലു വിക്കറ്റിന് 63 റണ്‍സ് കടന്നിരുന്നു. 76 പന്തില്‍ 12 ഫോറും നാലു സിക്‌സുമാണ് യാദവ് നേടിയെടുത്തത്. 36.2 ഓവറില്‍ കോഹ്ലി പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 263 ആയി. 105 പന്തില്‍ എട്ടു ഫോറും അഞ്ചു സിക്‌സറുമാണ് കോഹ്ലി അടിച്ചു കൂട്ടിയത്. നേരത്തെ ടോസ് നേടിയ കോഹ്ലി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

0Shares