കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഓട്ടോയ്ക്ക് പ്രവേശനം നിരോധിച്ചു. ഓട്ടോറിക്ഷ പ്രവേശിച്ചാല്‍ 3000 രൂപ പിഴയടയ്ക്കുക എന്ന ബോര്‍ഡ് പാര്‍ക്കിങ് ഫീസ് പിരിക്കുന്ന കൗണ്ടര്‍ ഉള്‍പ്പെടുന്ന പ്രധാന കവാടം എത്തുന്നതിനു തൊട്ടുമുന്‍പാണ് സ്ഥാപിച്ചിട്ടുള്ളത്. ശക്തമായ പ്രതിഷേധമാണ് ഇതിനു നേരെ വന്നുകൊണ്ടിരിക്കുന്നത്. ഈ തീരുമാനം സാധാരണക്കാരായ യാത്രക്കാരെയാണ് കാര്യമായി ബാധിക്കുക. ബസ് ഇറങ്ങി ഓട്ടോ വിളിച്ചു വിമാനത്താവളത്തിലേക്കു പോകുന്നവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്.
നേരത്തെ പ്രധാന കവാടത്തിലൂടെ ഓട്ടോറിക്ഷയുമായി ടെര്‍മിനലിനു മുന്നിലേക്കു പോകാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ കവാടം എത്തുന്നതിനു മുന്‍പുതന്നെ യാത്രക്കാരെ ഇറക്കേണ്ടിവരും. വിദേശത്തേക്കു പോകാന്‍ ലഗേജുമായി ഓട്ടോറിക്ഷയില്‍ എത്തുന്നവര്‍ക്കു പുറമെ, യാത്രക്കാരെ കൊണ്ടുപോകാന്‍ ഓട്ടോറിക്ഷയുമായി എത്തുന്ന ബന്ധുക്കള്‍ക്കും ഇനി ഓട്ടോറിക്ഷയുമായി അകത്ത് പ്രവേശിക്കാന്‍ സാധിക്കില്ല.
കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഓട്ടോയ്ക്ക് നിരോധം വന്നു; പ്രവേശിച്ചാല്‍ 3000രൂപ പിഴ