
ന്യൂഡല്‍ഹി: തുടർപഠനത്തിന് വേണ്ടി ഹാദിയയെ ഡൽഹിയിൽ നിന്ന് സേലത്തെ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. കോളേജ് ഹോസ്റ്റലിൽ സൗകര്യമൊരുക്കുവാനും കോടതി ഉത്തരവിട്ടു. സേലം ശിവരാജ് ഹോമിയോ മെഡിക്കൽ കോളേജ് ഡീനായിരിക്കും ഇനി ഹാദിയയുടെ രക്ഷകർത്താവ്. സേലം ശിവരാജ് ഹോമിയോ മെഡിക്കൽ കോളേജ് ഡീനായിരിക്കും ഇനി ഹാദിയയുടെ രക്ഷകർത്താവ്. ഹാദിയ ഇനി മുതൽ മാതാപിതാക്കളുടെ സംരക്ഷണയിലായിരിക്കല്ല, എന്നാൽ ഭർത്താവിനൊപ്പം പോകുവാനും കോടതി അനുവദിച്ചില്ല.

കോളേജിനോട് പഠനം പൂര്‍ത്തിയാക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തണം. സേലത്തെ കോളേജിലേക്കുള്ള യാത്രാചെലവ് സര്‍ക്കാര്‍ വഹിക്കണം. ഹാദിയയ്ക്ക് കേരള ,തമിഴ്‌നാട് സര്‍ക്കാരുകള്‍ സുരക്ഷയൊരുക്കണം. പഠനം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ ഈ വിവരം അറിയിക്കണമെന്നും കോടതി അറിയിച്ചു. ഭര്‍ത്താവിനൊപ്പം പോകണമെന്ന ആവശ്യത്തില്‍ കോടതി തീരുമാനമെടുത്തിട്ടില്ല. ഈ കേസ് ജനുവരി മൂന്നാം വാരം കോടതി വീണ്ടും കേള്‍ക്കും
ഹാദിയയുടെ മൊഴി ആദ്യം രേഖപ്പെടുത്താതെ കേസ് പരിഗണിക്കുന്നതിനായി നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ കോടതി ഹാദിയയുടെ മൊഴി തുറന്ന കോടതിയിൽ രേഖപ്പെടുത്തുകയായിരുന്നു. അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്നാണ് എന്‍ഐഎയുടെയും ഹാദിയയുടെ അച്ഛന്‍ അശോകന്റെയും ആവശ്യം കോടതി തള്ളിയിരുന്നു. വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേട്ടത്.
തുറന്ന കോടതിയില്‍ വാദം കേള്‍ക്കരുതെന്നും അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്നും കോടതി മുറിയില്‍ പോലും വര്‍ഗീയ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്നും കേസിന് വര്‍ഗീയ മാനങ്ങളുണ്ടെന്നും അശോകന്റെ അഭിഭാഷകന്‍ വാദിച്ചു. ഹാദിയയില്‍ ഇസ്ലാമിക ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചത് സൈനബയാണ്. ഷഫിന്‍ ജഹാന് ഐ.എസ് ബന്ധമുണ്ടെന്നും ഐ.എസ് പ്രവര്‍ത്തകനുമായി ഷഫിന്‍ സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അശോകന്റെ അഭിഭാഷകനൊപ്പം എന്‍.ഐ.എയും വാദിച്ചു.
