കോര്‍ട്ടില്‍ നിന്നൊരു താരവിവാഹം; പത്ത് വര്‍ഷ പ്രണയത്തിനൊടുവില്‍ സൈന നേവാളും പി. കശ്യപും വിവാഹത്തിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കോര്‍ട്ടില്‍ നിന്നൊരു താരവിവാഹം; പത്ത് വര്‍ഷ പ്രണയത്തിനൊടുവില്‍ സൈന നേവാളും പി. കശ്യപും വിവാഹത്തിലേക്ക്

ഹൈദരാബാദ്: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി. കശ്യപും വിവാഹിതരാകുന്നു. ഡിസംബര്‍ 16 ന് ഹൈദരാബാദില്‍ വച്ചാകും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. പിന്നീട് ഡിസംബര്‍ 21 ന് വിവാഹ സത്കാരം നടത്തും. കഴിഞ്ഞ പത്ത് വര്‍ഷമായി കശ്യപും സൈനയും പ്രണയത്തിലായിരുന്നു. 2005-ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നത്. സഹതാരങ്ങളായ കിദംബി ശ്രീകാന്ത്, എച്ച്.എസ് പ്രണോയ്, ഗുരുസായ്ദത്ത് എന്നിവര്‍ക്കെല്ലാം ഇരുവരുടേയും പ്രണയമറിയാമായിരുന്നു. എന്നാല്‍ ഈ സൗഹൃദ വലയത്തിനപ്പുറം പോകാതെ സൈനയും കശ്യപും പ്രയണം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു ഇരുപത്തിയെട്ടുകാരിയായ സൈന കരിയറില്‍ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഒളിമ്പിക്‌സ് വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്. അതേസമയം 32-കാരനായ കശ്യപ് 2013-ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി. ഇത് ആദ്യമായല്ല ഇന്ത്യയിലെ കായിക താരങ്ങള്‍ തമ്മില്‍ വിവാഹതിരാകുന്നത്.

0Shares