കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്ത ആത്മീയാചാര്യന്‍ ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്‍ കേന്ദ്രത്തിലെ ആദിയോഗി എന്ന് പേരുള്ള പ്രതിമ ലോകത്തിലെ ഏറ്റവും വലിയ അര്‍ദ്ധകായ പ്രതിമയായി ഗിന്നസ് ബുക്ക് അധികൃതര്‍ പ്രഖ്യാപിച്ചു. 112.4 അടി ഉയരമുള്ള പ്രതിമ 24.99 മീറ്റര്‍ വീതിയില്‍ 147 അടി നീളത്തിലാണ് സ്ഥിതി ചെയ്യുന്നത്.

112 അടി ഉയരമെന്നത് 112 മാര്‍ഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. പൂര്‍ണമായും സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഈ പ്രതിമ 30 മാസം കൊണ്ടാണ് രൂപപ്പെടുത്തിയത്. 2006 ഒക്ടോബര്‍ 17ന് 8.52 ലക്ഷം വൃക്ഷത്തൈ നട്ട് ഇഷ ഫൗണ്ടേഷന്‍ ഗിന്നസ് റെക്കാഡില്‍ ഇടം പിടിച്ചിരുന്നു.