
കാഞ്ഞങ്ങാട് / കാസർകോട്: പത്ത് വയസ്സുകാരിയുടെ ജീവനുവേണ്ടി അമ്മ മജ്ജ നല്‍കും. ചികിത്സാ ചെലവായ 50 ലക്ഷം എങ്ങനെ സംഘടിപ്പിക്കും എന്നാണ് കുടുംബത്തിൻ്റെയും നാട്ടുകാരുടെയും ആശങ്ക. പള്ളിക്കര പഞ്ചായത്തിലെ ബേക്കൽ, പാക്കം പതിമൂന്നാം വാര്‍ഡില്‍ താമസിക്കുന്ന പ്രമോദ്- ബിന്ദു ദമ്പതികളുടെ മകള്‍ വിവേകയാണ് തലാസീമിയയെന്ന അപൂര്‍വരോഗം പിടിപെട്ട് ദയനീയ അവസ്ഥയിലായത്. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. കുട്ടിയുടെ അമ്മത ന്നെയാണ് മജ്ജ നല്‍കുന്നത്.

മജ്ജ മാറ്റിവെച്ചില്ലെങ്കില്‍ കുട്ടിയുടെ ജീവന്‍ അപകടത്തിൽ ആകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബംഗളൂരുവിലെ നാരായണ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തേണ്ടത്. ചികിത്സ ചെലവ് കണ്ടെത്തുന്നതിന് നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ അമര്‍ഷാന്‍ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ സഹായധനം സ്വരൂപിക്കുന്നതിനായി രംഗത്തുണ്ട്. വാര്‍ത്ത സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.മണികണ്ഠന്‍, എം.അമര്‍ ഖാന്‍, എ.ഷാഹിബ, നാദ് അബ്ദുറഹ്മാന്‍, നൗഷാദ് പുതിയതെരു, യൂസഫ് കണ്ടോത്ത്, മാതാപിതാക്കളായ ബിന്ദു, പ്രമോദ് എന്നിവര്‍ സംബന്ധിച്ചു.
ബാങ്ക് അക്കൗണ്ട് നമ്പര്‍: BINDU NARAYANAN K.V, A/C No. 502000 60841022, IFSC HDFC0001526, HDFC Bank Kanhangad, G-Pay 9744436926.
