കോണ്‍ഗ്രസ് വനിതാ യുവ നേതാവിനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസ് വനിതാ യുവ നേതാവിനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: കോണ്‍ഗ്രസ് പാർട്ടിയുടെ വനിതാ യുവ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ യുവ നേതാവ് രേഷ്മ പഡേകനറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോലാറിലെ ബസവനബാഗവഡി ജില്ലയിലെ കൃഷ്ണാ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജെ.ഡി.എസിന്‍റെ മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു രേഷ്മ.

രേഷ്മയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളെ വിളിച്ചു വരുത്തി വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, വ്യാഴാഴ്ച രേഷ്മയുടെ കൂടെ എ.ഐ.എം.ഐ.എം പാര്‍ട്ടി നേതാവിനെ കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസില്‍ ചേരുന്നതിനു മുമ്പ് രേഷ്മ ജെ.ഡി.എസിന്റെ വനിതാ വിഭാഗത്തിന്‍റെ ചുമതല വഹിച്ചിരുന്നു. 2013ല്‍ ദേവരാഹിപ്പരാഗി നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുകയും തോല്‍ക്കുകയും ചെയ്തിരുന്നു.

0Shares