ദുബായ്: തന്റെ റോള്‍സ് റോയ്സ് കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ 60 കോടി രൂപയോളം ചിലവിട്ട ഇന്ത്യന്‍ ബിസിനസുകാരന്‍ വീണ്ടും ഞെട്ടിച്ചുകൊണ്ട് രംഗത്ത്. ഇഷ്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാന്‍ 8 കോടി പത്തുലക്ഷത്തോളം രൂപയാണ് ബല്‍വീന്ദര്‍ സഹ്നി ചെലവഴിച്ചത്. 0588888888 എന്ന നമ്പറാണ് സഹ്നി സ്വന്തമാക്കിയത്. തന്റെ സ്വകാര്യ ആവശ്യത്തിന് ഈ നമ്പര്‍ ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്പര്‍ സ്വന്തമാക്കി രണ്ടു മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം കോളുകളാണ് ഇതിലേക്ക് വന്നതെന്നും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ വര്‍ഷം സഹ്നി സ്വന്തമാക്കിയ ‘ഡി5’ എന്ന നമ്പര്‍ പ്ലേറ്റ് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു.

അനധികൃത പാര്‍ക്കിങ് നടത്തിയെന്ന് ആരോപിച്ച് ഇയാള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാളെ ദുബായ് പോലീസ് പിടികൂടുകയും ചെയ്തിരുന്നു.താന്‍ ഇത്രയും പണം ചെലവിടുന്നത് ദുബായ് സര്‍ക്കാര്‍ ഇതിലൂടെ ലഭിക്കുന്ന പണം ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്ക്ഉ പയോഗിക്കുന്നതിനാലാണെന്നാണ് ബല്‍വീന്ദര്‍ സഹ്നി പറയുന്നു. ഇതിലൂടെ തനിക്കും അതിന്റെ ഭാഗമാകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ നമ്പര്‍ വാങ്ങണമെന്നാഗ്രഹിച്ചാണ് പോയത്. മറ്റൊരു നമ്പറും ആവശ്യമില്ല. തന്റെ ആഗ്രഹങ്ങള്‍ക്ക് പരിധികള്‍ വെക്കാറില്ലെന്നും സഹ്നി വെളിപ്പെടുത്തി.