ന്യൂഡല്‍ഹി: നൊബേല്‍ പുരസ്‌കാര ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ നൊബേല്‍ പുരസ്‌കാരം കാണാതായി. 2014 ലാണ് അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചത്. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിന് പോരാടുന്ന ആളാണ് കൈലാഷ് സത്യാര്‍ത്ഥി. ‘ബച്പന്‍ ബച്ചാവോ ആന്ദോളന്‍’ എന്ന സംഘടനയിലൂടെ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം നിരവധി കുട്ടികളെ ചൂഷണത്തില്‍ നിന്നും രക്ഷിച്ചിട്ടുണ്ട്.
