തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമി കൈയേറിയിരിക്കുന്നത് ഇടുക്കി ജില്ലയിലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഇടുക്കിയില്‍ 110 ഹെക്ടര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കൈയേറിയിരിക്കുന്നത്. കൈയേറ്റത്തില്‍ രണ്ടാം സ്ഥാനം വയനാടിനാണ്. നിയമസഭയില്‍ പി.സി ജോര്‍ജ് എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടിയിലായിരുന്നു മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ഇടുക്കിയില്‍ തന്നെ കെ.ഡി.എച്ച് (കണ്ണന്‍ ദേവന്‍ ഹില്‍സ്) വില്ലേജിലാണ് കൂടുതല്‍ കൈയേറ്റങ്ങള്‍ ഉള്ളത്. സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി സക്കറിയ വള്ളിക്കുന്നേലും സിറില്‍ പി. ജേക്കബുമാണ് ഏറ്റവുമധികം ഭൂമി കൈയേറിയിരിക്കുന്നത്. വയനാട്ടില്‍ 81 ഹെക്ടര്‍ ഭൂമിയാണ് കൈയേറിയിരിക്കുന്നത്. തിരുവനന്തപുരത്ത് 74 ഹെക്ടര്‍ ഭൂമി കൈയേറിയിട്ടുണ്ട്.