കേരള – കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍ ചേര്‍ന്ന് ‘ഗിളിവിണ്ടു’ പദ്ധതി ഉദ്ഘാടനം ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing കേരള – കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍ ചേര്‍ന്ന് ‘ഗിളിവിണ്ടു’ പദ്ധതി ഉദ്ഘാടനം ചെയ്തു.

കാസര്‍കോട്: രാഷ്ട്ര കവി മഞ്ചേശ്വരം ഗോവിന്ദപൈയുടെ സ്മരണാര്‍ത്ഥം മഞ്ചേശ്വരത്ത് കേരള – കര്‍ണ്ണാടക സര്‍ക്കാറുകളുടെ സംയുക്താഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ‘ഗിളിവിണ്ടു’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഗോവിന്ദ പൈസ്മാരക കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയനും ഭവനിക ഓഡിറ്റോറിയം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉദ്ഘാടനം ചെയ്തു. രാഷ്ട്ര കവിയുടെ പ്രതിമ കര്‍ണ്ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി ഉമാശ്രീ അനാഛാദനം ചെയ്തു. യക്ഷഗാന മ്യൂസിയം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും യക്ഷഗാന ഓഡിറ്റോറിയം കര്‍ണ്ണാടക വനം പരിസ്ഥിതി മന്ത്രി ബി.രമാനാഥ റൈയും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു. ഗോവിന്ദപൈ സ്മാരക ട്രസ്റ്റ് ചെയര്‍മാനും കേന്ദ്രമന്ത്രിയുമായ എം വീരപ്പ മൊയ്‌ലി മുഖ്യ പ്രഭാഷണം നടത്തി. പി. കരുണാകരന്‍ എംപി, കാസര്‍കോട് ജില്ലയിലെ എംഎല്‍എ മാര്‍, ജില്ലാ കളക്ടര്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares