
കേരളാ ഗവർണറുടെ പ്രസ്താവനകളിൽ മുഖ്യമന്ത്രി മൗനം തുടരുന്നതിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ഗവർണർ അതിരുകടക്കുന്നുവെന്നും ചെന്നിത്തല വിമർശിച്ചു.
ഗവർണർ സാധാരണ രാഷ്ട്രീയക്കാരെപ്പോലെ പ്രവർത്തിക്കുന്നു. നിയമസഭയെ അപമാനിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഗവർണറെ മുഖ്യമന്ത്രിക്ക് ഭയമാണ്. ഗവർണർക്കു മുന്നിൽ അനുസരണയുള്ള കുട്ടിയെ പോലെ മുഖ്യമന്ത്രി നിൽക്കുകയാണ്. ഗവർണർക്കുമുന്നിൽ മുഖ്യമന്ത്രി നല്ലപിള്ള ചമയാൻ ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഗവർണറെ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കണം. നിയമസഭയുള്ള അധികാരത്തിനുമേൽ ആർക്കും ഇടപെടാൻ അവകാശമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
