
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുന്‍തൂക്കം ലഭിക്കുമെന്ന യു.ഡി.എഫിന്‍റെ ആത്മവിശ്വസത്തിന് പിന്നിലുള്ളത് തീവ്രവാദ ബന്ധമാണെന്ന് തെളിഞ്ഞതായി ബി.ജെ.പി നേതാവും എം.പിയുമായ വി. മുരളീധരന്‍. തെരഞ്ഞെടുപ്പിൽ തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ യു.ഡി.എഫിന് വോട്ട് ചെയ്തെന്നുള്ള എസ്ഡിപിഐയുടെ പരസ്യമായ വെളിപ്പെടുത്തൽ ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ധാരണയുണ്ടാക്കിയതിന്‍റെ ആത്മവിശ്വാസമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പെന്ന യു.ഡി.എഫ് ആത്മവിശ്വാസത്തിന് പിന്നലെ ഘടകമെന്നും ബി.ജെ.പി നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
മുസ്ലിം ലീഗ് ഭീകരവാദികൾക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്ന അപകടകരമായ സമീപനം സ്വീകരിക്കുന്ന പാർട്ടിയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രികാസമർപ്പണ സമയത്ത് ഈ ഗുരുതര സാഹചര്യത്തെക്കുറിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ സൂചിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
