
തിരുവനന്തപുരം: കേരള രാഷ്ടീയത്തിലെ മുന്നാം ശക്തിയല്ല പ്രബല ശക്തിയായി ബി.ജെ.പി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പില്‍ വലിയ മാറ്റം ഉണ്ടാകും. ബി.ജെ.പി ഇപ്പോള്‍ പ്രബലശക്തിയായി. മൂന്നാം ശക്തിയല്ല. മറുഭാഗത്ത് ഒന്നാം ശക്തിയോ രണ്ടാം ശക്തിയോ ആകാന്‍ രണ്ട് മുന്നണികള്‍ മത്സരിക്കുന്നു’- ശ്രീധരന്‍പിള്ള പറഞ്ഞു. ‘ബി.ഡി.ജെ.എസിനെ അവിശ്വസിക്കുന്നില്ല. ബി.ഡി.ജെ.എസ് ചെയര്‍മാന്‍റെ വാക്കുകളില്‍ വിശ്വാസമുണ്ടെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

‘മഴ മൂലം മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ക്ക് തടസമുണ്ടാകുന്നുണ്ട്. പ്രതികൂല കാലാവസ്ഥ തെരഞ്ഞടുപ്പ് കമ്മീഷന്‍ വിലയിരുത്തി ഉചിതമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
