കേരളത്തിന്‍റെ ‘ഇ-ഓട്ടോ’ വിദേശത്തും താരമാകുന്നു; ആദ്യ ആവശ്യക്കാര്‍ കെനിയയില്‍ നിന്ന്

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിന്‍റെ ‘ഇ-ഓട്ടോ’ വിദേശത്തും താരമാകുന്നു; ആദ്യ ആവശ്യക്കാര്‍ കെനിയയില്‍ നിന്ന്

കേരളത്തിന്‍റെ സ്വന്തം വൈദ്യുത ഓട്ടോറിക്ഷ നീംജിക്ക് സ്വദേശത്തും വിദേശത്തും ഒട്ടേറെ ആവശ്യക്കാർ. കെനിയയിൽനിന്ന് ഒരു കമ്പനി അവിടെ ഇ-ഓട്ടോ ഇറക്കുമതി ചെയ്യാൻ മുന്നോട്ടുവന്നുവെന്ന് മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ പറഞ്ഞു. ഇവരുമായി കരാറിൽ ഏർപ്പെടാനുള്ള ചർച്ചകൾ നടക്കുന്നു. ഇത്തരം കരാറുകളുണ്ടാക്കിയാൽ ആയിരംപേർക്ക് തൊഴിൽ നൽകാനാവുമെന്ന് മന്ത്രി പറഞ്ഞു.

ആദ്യം അന്വേഷണം വന്നത് ഈജിപ്തിൽനിന്നാണ്. ഒട്ടുമിക്ക സംസ്ഥാനങ്ങളിൽനിന്നും ഇതിനകം അന്വേഷണം വന്നുകഴിഞ്ഞു. ജനുവരിയോടെ അടുത്ത ബാച്ച് ഓട്ടോകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കെ.എ.എൽ.

പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് (കെ.എ.എൽ.) ലിമിറ്റഡ് നിർമിച്ച നീംജി കഴിഞ്ഞയാഴ്ചയായിരുന്നു ആദ്യമായി നിരത്തിലിറക്കിയത്. അന്നുമുതൽ ഒട്ടേറെപ്പേർ ഓട്ടോ ആവശ്യപ്പെട്ട് എത്തുന്നുണ്ടെന്നും കേരളത്തിനുള്ളിൽ കുടുംബശ്രീ, വികലാംഗക്ഷേമ കോർപ്പറേഷൻ തുടങ്ങിയവയും ഇ-ഓട്ടോ വാങ്ങാൻ തയ്യാറായിട്ടുണ്ടെന്നും കെ.എ.എൽ മാനേജിങ് ഡയറക്ടർ എ.ഷാജഹാൻ പറഞ്ഞു.

0Shares