കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രഥമ ശുശ്രൂഷ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രഥമ ശുശ്രൂഷ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

പെരിയ: കേന്ദ്ര സര്‍വ്വകലാശാല നാഷണല്‍ സര്‍വ്വീസ് സ്‌കീം, കോഴിക്കോട് ഏഞ്ചല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഏകദിന പ്രഥമശുശ്രൂഷ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ്, സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ ‘സുരക്ഷ’, പ്രഥമ ശുശ്രൂഷ, അപകട സാഹചര്യങ്ങളിലെ പെരുമാറ്റം എന്നിവയെ കുറിച്ച് പ്രദര്‍ശനം സഹിതം ഏഞ്ചല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രതിനിധി ഡോ.ജാസിക് ജഹാംഗീര്‍ ക്ലാസ് നയിച്ചു. 120-ഓളം എന്‍.എസ്.എസ് വാളണ്ടിയര്‍മാര്‍ പങ്കെടുത്തു.കോര്‍ഡിനേറ്റര്‍മാരായ ഡോ.അശ്വതി നായര്‍, ഡോ.പ്രതീഷ്, ഡോ.എലിസബത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. വാളണ്ടിയര്‍മാരായ രേവതി, റൊണാള്‍ഡ് എന്നിവര്‍ ക്യമ്പിന് നേതൃത്വം നല്‍കി.

 

0Shares