കേന്ദ്രമന്ത്രി മന്ത്രി പൊന്‍രാധാകൃഷ്ണൻ്റെ വാഹനം പമ്പയില്‍ തടഞ്ഞിട്ടില്ലെന്ന് പൊലീസ്; സി.സി.ടി.വി ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടു; മാപ്പ് അല്ല, മന്ത്രിക്ക് നല്‍കിയത് ചെക്ക് റിപ്പോര്‍ട്ട് എന്ന് എസ്.പി

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്രമന്ത്രി മന്ത്രി പൊന്‍രാധാകൃഷ്ണൻ്റെ വാഹനം പമ്പയില്‍ തടഞ്ഞിട്ടില്ലെന്ന് പൊലീസ്; സി.സി.ടി.വി ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടു; മാപ്പ് അല്ല, മന്ത്രിക്ക് നല്‍കിയത് ചെക്ക് റിപ്പോര്‍ട്ട് എന്ന് എസ്.പി

പത്തനംതിട്ട: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞിട്ടില്ലെന്ന് എസ്പി. വാഹന വ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞത്. പ്രതിഷേധക്കാര്‍ ഉണ്ടെന്ന സംശയത്തിലാണ് പരിശോധിച്ചത്. മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എസ്.പി ഹരി ശങ്കര്‍ വ്യക്തമാക്കി. വാഹനവ്യൂഹം കടന്നുപോയത് 1.13 ന് ആണെന്നും തടഞ്ഞ വാഹനം വന്നത് 1.20 നാണെന്നും പൊലീസ് പറഞ്ഞു. തടഞ്ഞ വണ്ടിയിലുണ്ടായിരുന്നവര്‍ മന്ത്രിയെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസ് കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞെന്ന് വാര്‍ത്ത പരന്നതിനാലാണ് പൊലീസ് വിശദീകരണം. എന്താണ് സംഭവിച്ചതെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തി. എഴുതി നല്‍കുകയും ചെയ്തു. കാറില്‍ സംശയിച്ചയാള്‍ ഇല്ലെന്നാണ് എഴുതിയ ചെക്ക് റിപോര്‍ട്ടാണ് നല്‍കിയത്.
ഇന്ന് പുലര്‍ച്ചെയാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞത്. പ്രതിഷേധക്കാരുടെ വാഹനമെന്ന് കരുതിയാണ് നടപടി. അബദ്ധം മനസിലാക്കിയ പൊലീസ് മന്ത്രിയോട് മാപ്പ് പറഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു. മന്ത്രിയുടെ യാത്ര അര മണിക്കൂറോളം മുടങ്ങുകയും ചെയ്തു.

0Shares