നീലേശ്വരം: കെ.ജി.എം.ഒ.എ കാസറഗോഡ് ജില്ലാ ഘടകം കാഴ്ചശക്തിയില്‍ നൂറു ശതമാസം ഭിന്നശേഷിയുള്ള ചെറുവത്തൂര്‍ പടന്നയിലെ ഹാഷിര്‍ പി.സിക്ക് ലാപ്പ്‌ടോപ്പ് സമ്മാനിച്ചു. നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വെച്ച് തൃക്കരിപ്പുര്‍ എം.എല്‍.എ എം.രാജ ഗോപാല്‍ ഹാഷിറിനെ ലാപ്പ്‌ടോപ്പ് ഏല്‍പ്പിച്ചു, കെ.ജി.എം.ഒ.എ കാണിച്ച സേവന മനസ്ഥിതിയെ എം.എല്‍.എ പ്രത്യേകം അഭിനന്ദിച്ചു. ഇത്തരമൊരാവിശ്യം തൻ്റെ മുന്നില്‍ വന്നപ്പോള്‍ ഡോ.സുരേശൻ്റെ ശ്രദ്ധയില്‍ പെടുത്തിയ കാര്യം എം.എല്‍.എ സൂചിപ്പിച്ചു. കെ.ജി.എം.ഒ.എ ജില്ല പ്രസിഡന്റ ഡോ.സുരേശന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജമാല്‍ അഹമ്മദ്, ജില്ല സെക്രട്ടറി ഡോ.ജെഎച്ച് മനോജ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചെറുവത്തുര്‍ പടന്നയിലെ ടി.കെ ഹമീദിൻ്റെയും പി.സി സുഹറയുടെയും മകനാണ് കോഴിക്കോട് ഫാറൂഖ് കോളേജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ ഹാഷിര്‍ ,പഠനാവശ്യത്തിനായി ലാപ്പ്‌ടോപ്പ് ആവശ്യമുള്ള കാര്യം എം.എല്‍.എ എം.രാജുഗോപാല്‍ മുഖേനയാണ് കെ.ജി.എം.ഓ.എ ജില്ലാ പ്രസിഡന്റ് ഡോ.സുരേഷിൻ്റെ ശ്രദ്ധയില്‍ പെടുത്തിയത് .സെപ്തംബര്‍ 23 ന് ചേര്‍ന്ന ജില്ല ജനറല്‍ ബോഡി യോഗത്തില്‍ പെട്ടെന്ന് തന്നെ കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പഠനാവശ്യത്തിന് ലാപ്‌ടോപ്പ് ലഭിച്ചതിലുള്ള സന്തോഷം ഹാഷിര്‍ പങ്കുവെച്ചു.കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ് ലാപ്‌ടോപ്പ് രൂപകല്‍പനം ചെയ്തിരിക്കുന്നത് 
കെ.ജി.എം.ഒ.എ കാസറഗോഡ് ജില്ലാ ഘടകം ഹാഷിറിന് ലാപ്‌ടോപ്പ് സമ്മാനിച്ചു