തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിയൻ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരം പിൻവലിക്കണമെന്ന് ഹൈക്കോടതിയും രാവിലെ വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിലാകുന്ന തീരുമാനം ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ചർച്ചയിലൂടെ തീരുമാനം കൈക്കൊള്ളാം എന്നിരിക്കെ പണിമുടക്ക് ഒഴിവാക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. എന്നാൽ ഈ തീരുമാനം യൂണിയൻ നേതാക്കൾ ചെവികൊണ്ടില്ല. സമരവുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ വീണ്ടും ആവർത്തിച്ചു. ഇതോടെയാണ് വൈകിട്ടോടെ ഗതാഗത മന്ത്രി നേരിട്ട് തിരുവനന്തപുരത്ത് ചർച്ച നടത്തിയത്. ഈ ചർച്ചയിലാണ് ഇപ്പോൾ പണിമുടക്ക് പിൻവലിക്കാൻ യൂണിയൻ നേതാക്കൾ തീരുമാനിച്ചത്.