
ഉദുമ: മീത്തൽമാങ്ങാട് കൂളിക്കുന്ന് മുഹ്യുദ്ദീൻ ജുമാ മസ്ജിദ് കെ.എം.ജെ.എം. 2019-20 വർഷത്തേക്കുള്ള കമ്മിറ്റി നിലവിൽ വന്നു. മീത്തൽമാങ്ങാട് ദാറുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസ്സ ഹാളിൽ വച്ച് ചേർന്ന പൊതു യോഗത്തിൽ വച്ച് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡൻറായി കെ.എ അബ്ദൂൾ റഹ്മാൻ ഹാജിയെയും, ജനറൽ സെക്രട്ടറിയായി അഷ്റഫ് കുളത്തിങ്കൽ മൊയ്തീനെയും, ട്രഷററായി കാറോളി അബ്ദുൾ റഹ്മാനെയും യോഗം തെരഞ്ഞെടുത്തു.

അതേപോലെ, വൈസ് പ്രസിഡൻറുമാരായി എം.എ മുഹമ്മദ് കുഞ്ഞി തൊട്ടിയിലിനെയും, കരീം കൂളിക്കുന്നിനെയും, ജോയിൻറ് സെക്രട്ടറിമാരായി മുഹമ്മദ് കെ. ഫരീദിനെയും റഷീദ് കട്ടംകുഴിയെയും തെരഞ്ഞെടുത്തു. യോഗത്തിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
കമ്മിറ്റി മെമ്പർമാരായി എം. എ മുത്തലി,അഷ്റഫ് കെ.എ,സാദിഖ് മീത്തൽ മാങ്ങാട്,ബദ്റുദ്ദീൻ അഹമ്മദാജി, മുഹമ്മദ് അലി ,അബ്ദുല്ല നെല്ലിക്കുന്ന്, ഗഫൂർ യു.എം മീത്തൽമാങ്ങാട്, സുബൈർ ഹാജി എം.എ, മനാഫ് യു.എം, ഫൈസൽ മൊട്ടയിൽ, സവാദ് കെ.എ മീത്തൽമാങ്ങാട്, സലാം കെ.എം.എ, അബ്ദുൾ റഹ്മാൻ ഖാദർ ആടിയത്ത്, ഷരീഫ് മൊട്ടയിൽ എന്നിവരെയും ഓഡിറ്ററായി ഒ.കെ അബ്ദുൾ റഹ്മാനെയും ജമാഅത്ത് പൊതുയോഗത്തിൽ വച്ച് തെരഞ്ഞെടുത്തു.
