തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മദ്യവില്പനയില്‍ വന്‍ വര്‍ധന. 480.14 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. മുന്‍ വര്‍ഷം 402.35 കോടി ആയിരുന്ന സ്ഥാനത്തു നിന്നാണ് ഈ വര്‍ധന. പുതുവത്സര ദിനത്തില്‍ ഉച്ചവരെയുള്ള കണക്കുകളാണിത്. ക്രിസ്മസിന് മാത്രം മലയാളി കുടിച്ചത് 313.63 കോടി രൂപയുടെ മദ്യമായിരുന്നു. ക്രിസ്മസ് ദിനത്തിനു തലേന്നുള്ള മൂന്നു ദിവസത്തെ കണക്കു പ്രകാരമായിരുന്നു ഇത്. ക്രിസ്മസിനു തൊട്ടുമുന്നത്തെ ദിവസം മാത്രം 157.05 കോടി രൂപയുടെ മദ്യം ബെവ്‌കോ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് മദ്യവില്‍പ്പന 256.01 കോടി രൂപയുടേതായിരുന്നു.
അതേസമയം ഓണക്കാലത്ത് വിറ്റത് 440.60കോടിയുടെ മദ്യം. അത്തം മുതല്‍ ഉത്രാടം വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന 411.14 കോടി രൂപയുടെതായിരുന്നു. പുതിയ മദ്യ നയം വന്നതോടെ കൂടുതല്‍ ബാറുകള്‍ തുറന്നു. 245 ബിവറേജസ് ഔട്ട് ലെറ്റുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പുകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും ചെയ്തിട്ടുണ്ട്. ഇതും വില്‍പ്പന വര്‍ധിക്കാന്‍ ഇടയാക്കി. 
കുടിയന്മാര്‍ ഓണാഘോഷത്തെ കടത്തിവെട്ടി; ക്രിസ്മസ്-പുതുവത്സര വേളയില്‍ കേരളം കുടിച്ചു തീര്‍ത്തത് 480.14 കോടി