കുംഭമാസ പൂജയ്ക്ക് ഭക്തജനങ്ങളുടെ തിരക്ക്; യുവതികള്‍ എത്തിയാൽ തടയും

  • Post category:news
  • Reading time:1 min read
You are currently viewing കുംഭമാസ പൂജയ്ക്ക് ഭക്തജനങ്ങളുടെ തിരക്ക്; യുവതികള്‍ എത്തിയാൽ തടയും

പമ്പ(പത്തനംതിട്ട): കുംഭമാസ പൂജയ്ക്ക് ഭക്തജനങ്ങളുടെ വൻ തിരക്ക്. തിരക്ക് നിയന്ത്രിക്കുന്നതിനും സ്ത്രീ പ്രവേശനത്തിൽ ജാഗ്രത പുലർത്തുന്നതിനുമായി വൻ പോലീസ് സന്നാഹത്തെയാണ് ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്. ഇത്തവണ മല കയറാനെത്തിയവരില്‍ കൂടുതലും ഇതര സംസ്ഥാനത്തുനിന്നുള്ള ഭക്തരാണ്.

സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ ഇത്തവണയും ഉണ്ടാകാനിടയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ പ്രതിഷേധം ഉണ്ടാകുമെന്ന നിലപാടുമായി ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വലിയ സുരക്ഷാ സംവിധാനമാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്.

0Shares