കാസർകോട് നെല്ലിക്കുന്ന് കടപുറത്ത് സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് നെല്ലിക്കുന്ന് കടപുറത്ത് സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു

കാസർകോട്: കാസർകോട് ജില്ലയിൽ നെല്ലിക്കുന്ന് കടപുറത്ത് സ്തീയുടെ മൃതദേഹം കരക്കടിഞ്ഞു. ഇന്ന് പുലർച്ചെ 6 മണിയോടെ മത്സ്യബന്ധനത്തിന് പോകുന്നവരാണ് മൃതദേഹം കണ്ട് പോലീസിനെ വിവരം അറിയിച്ചത്.

ഏകദേശം 70 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെതാണ് മൃതദേഹം. മുണ്ടും ബ്ലൗസുമാണ് വേഷം. കാതില്‍ കമ്മലുണ്ട്. ഉള്‍പ്രദേശത്ത് നിന്നും ഒരു സ്ത്രീയെ കാണാതായതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അവര്‍ തന്നെയാണോ മരിച്ചത് എന്ന് പരിശോധിച്ച്‌ വരികയാണെന്നും കാസര്‍കോട് ടൗണ്‍ പോലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസറ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.

0Shares